ആറ്റിങ്ങൽ: കഴിഞ്ഞദിവസം വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇളമ്പ എവി നിവാസിൽ അർച്ചന(34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരമാണ് അർച്ചന സ്കൂട്ടർ നദിക്കരയിൽ ഉപേക്ഷിച്ചിട്ട് നദിയിൽ ചാടിയത്. ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിനോജാണ് അർച്ചനയുടെ ഭർത്താവ് . ആറ്റിങ്ങൽ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.